പത്തനംതിട്ട: നടനും സംവിധായകനു മായ ക്യാപ്റ്റൻ രാജുവിന്റെ എട്ടാം ചരമവാർഷികം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആചരിച്ചു. ഓമല്ലൂർ- പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ കല്ലറയിൽ രാവിലെ പുഷ്പാർച്ചന നടത്തി.
സലിം പി. ചാക്കോ, പി. സക്കീർ ശാന്തി, സുനിൽ മാമൻ കൊട്ടുപ്പള്ളിൽ, അനൂപ് വള്ളിക്കോടൻ, ജോൺ ഡാനിയേൽ തുടങ്ങിയവർ നേതൃത്വം നൽകി.
ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ഏഴാമത് പുരസ്കാരം കോട്ടയം ഒളശയിൽ നടന്ന ചടങ്ങിൽ നടൻ വിജയരാഘവന് സംവിധായകൻ ജി. മാർത്താണ്ഡൻ നൽകി. ക്യാപ്റ്റൻ രാജു പുരസ്കാര സമതി സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി. സക്കീർ ശാന്തി പ്രശസ്തി പത്രം കൈമാറി. രക്ഷാധികാരി സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ, പുതുമുഖ സിനിമ താരം ജെറോം, എം.എൻ. സനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.